M.N. Vijayan
Born
in Lokamaleshwaram, Kerala, India
June 08, 1930
Died
October 03, 2007
Genre
“തീ പടര്‍ത്താനുഭയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും പടര്‍ന്നുകൊണ്ടിരിക്കും. അഗ്നിഭാതയില്‍, ഒരു പക്ഷെ ചിന്തയുടെ അഗ്നിഭാതയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്. അതിന്നര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുന്നു എന്നോ സ്വയം ഇല്ലാതായിത്തീര്‍ന്നിട്ട് മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ്. അതൊരു സാഫല്യമാണ്”
―
―
“സംതൃപ്തമായ യുവത്വം നിഷ്ക്രിയമായ യുവത്വവും നിര്ജീവമായ ജീവിതവുമായിത്തീരും... യുവത്വത്തിന് അതിന്റെ അസ്വസ്ഥത നഷ്ടപ്പെടുമ്പോള് അതൊരു യന്ത്രം പോലെ സമര്ത്ഥവും നിര്ജീവവും വന്ധ്യവും ആയിത്തീരും. വന്ധ്യതയ്ക്ക് ഒന്നിനെയും സൃഷ്ടിക്കുവാന് കഴിയാത്തതുകൊണ്ട് പുതിയ ഒരു ലോകക്രമത്തെ നിര്മ്മിക്കുവാനും അതിന് കഴിയില്ല.”
―
―
“ഇരയായി ഉടുപ്പിട്ട് അഭിനയിക്കുകയാണ് ഇര പിടിക്കുവാനുള്ള പുതിയ തന്ത്രം. ആലയില്‍ കടക്കാനും ആടുകളെ നയിക്കാനും ഇതും ഒരു തന്ത്രമാണെ് പഴമക്കാരും അറിഞ്ഞിരുന്നു. ആദാമിന്‍റെ സന്തതി പരമ്പരയില്‍ ഈ തന്ത്രം ഇപ്പോഴും ഫലിക്കാതിരിക്കുന്നില്ല. അതുകൊണ്ട് ഒരാശയത്തെ നശിപ്പിക്കുവാന്‍ അതേ ഇനത്തില്‍പ്പെട്ട സൂക്ഷ്മജീവികളെ നിയോഗിക്കാം. രാസായുധങ്ങളെക്കാള്‍ മെച്ചം ജൈവായുധങ്ങളാണ്”
―
―