Ignatius Variath's Blog
October 9, 2022
FIFA World Cup Qatar 2022
The 2022 World Cup will be hosted by eight innovative stadiums that inspired by Qatar’s culture and heritage.
The 2022 FIFA World Cup, will take place from November 21 to December 18.

Al Bayt stadium
Host the opening match of the FIFA World Cup.
Capacity – 60,000 seats
Traditional Nomadic tent design in Al Khor.
The Al Bayt stadium is located in the northern city of Al Khor. It looks like a huge tent covering the entire stadium. The stadium derives its name from ‘Bait-al-Shar’ tents historically used by nomads in Qatar and the Gulf region.

Lusail Stadium
Capacity 80,000 seats
Host stadium for the final. Located at Lusail city.
This stadium will become the centerpiece of Lusail, the metropolis city.
The design of this magnificent stadium is inspired by the feature of the Fanar lamp. Its shape and face inform those of the ornamental forms found throughout the Arab and Islamic lands during civilization.

Education city stadium
Capacity 40,000 seats.
Surrounded by some of Qatar’s leading universities
Hosting, matches through the quarter-finals.
Education city stadium will be a symbol of innovation, sustainability and progress in line with the Qatar national vision 2030 and the goals of the Qatar Foundation. Fans can reach the stadium easily by road or metro. As with all FIFA world cup stadiums, advanced cooling technologies ensure comfortable temperatures for players and fans.

Ahmed Bin Ali stadium
Capacity – 40,000
Located at one of the most traditional cities, Al Rayyan
Ahmad Bin Ali stadium is located on the edge of the desert in Al Rayyan which is known for its love of traditions and local culture. Importantly, location of the popular football team – Al Rayyan sports club.

Al-Janoub stadium
Capacity – 40,000 seats.
Stadium is being built in the southern city of Al Wakra, one of the oldest populated areas in Qatar.
The design of Al Janoub Stadium was inspired by the traditional Dhow boats used in Al Wakrah, which is famous for pearl diving and fishing. After the FIFA world cup, Al Janoub stadium will become a new home for sport and entertainment in Qatar.

Khalifa International Stadium.
40,000 capacity seats.
Located in Al Rayyan, this is known as the home of football in Qatar.
Constructed in 1976, a familiar face that brings communities together.
This stadium welcomed the Asian Games, the Arabian Gulf Cup and the AFC Asian Cup, IAAF World Athletics Championships.
Over the years it has become an ambassador for the Middle East. For people in Qatar and the region, Khalifa International Stadium is an old friend.

Al Thumama Stadium
Capacity – 40,000 seats.
The design represents the Ghafia – A traditional hat worn across the middle east.
Al Thumama Stadium is dynamic, empowering and truly imaginative. In keeping with all of Qatar’s new FIFA world cup venues, this arena has been designed to celebrate Arab culture and traditions. The stadium’s bold, circular form reflects the Ghafia – the traditional woven cap worn by men and boys all across the middle east for centuries.

Stadium 974
Capacity 40,000 seats
Constructed from shipping containers and modular steel.
Stadium 974’s innovative design is inspired by Qatar’s worldwide trade and seafaring. 974 is the international dialing code for Qatar, as well as the exact number of shipping containers used for the construction of the stadium. As well as providing invaluable infrastructure to sporting projects far and wide, stadium 974 also gives global stadium developers and tournament planners a fine example to follow. This stadium is located on the shores of Doha’s dazzling west bay skyline. Stadium 974 is a spectacular venue for the FIFA world cup matches.
The tournament kicks off on Monday, November 21, with a match hosted by the host nation, at the Al Bayt Stadium in Al Khor. The tournament, concludes with the final match, at the Lusail Stadium in Doha on Sunday, December 18.
The post FIFA World Cup Qatar 2022 appeared first on Ignatius Variath.
Qatar Deserves Always the Best
The post Qatar Deserves Always the Best appeared first on Ignatius Variath.
COVID 19 – Some Important Facts
The post COVID 19 – Some Important Facts appeared first on Ignatius Variath.
May 14, 2021
ഇന്ത്യയെ കീഴടക്കിയ കോവിഡ്19 – ഒരു പുനരവലോകനം.
2020 വർഷം അവസാനിച്ചു. പുതുവർഷത്തിന്റെ മോടിയും ആർഭാഢവും ഒന്നുമില്ലാതെ 2021 പിറന്നിട്ട് ഇപ്പോൾ വർഷം പകുതിയായി. പക്ഷെ കോവിഡ്19, രോഗത്തിന്റെ പിടിയിൽ നിന്നും നാം ഇനിയും മോചിതരായിട്ടില്ല. ആ കരിനിഴൽ പൂർവ്വാധികം ശക്തമായിത്തന്നെ നമുക്കു മേൽ പതിഞ്ഞു കിടക്കുന്നു.
ഇന്ന് ലോക രാഷ്ട്രങ്ങളിൽ പലതും ഈ മഹാമാരിയടെ രണ്ടാം വരവിനെ ഒരു പരിധി വരെ നിയന്ത്രണത്തിൽ ആക്കി. പക്ഷെ നമ്മുടെ രാജ്യത്ത് ഇത് അനുദിനം കൂടി വരുകയാണ്. 2020 അവസാനമായപ്പോൾ കോവിഡ് നമ്മുടെ വരുതിയിൽ ആയിത്തുടങ്ങിയതായിരുന്നു.
കഴിഞ്ഞ വർഷം മാർച്ച് 24നു തുടങ്ങി മേയ് 3ന് അവസാനിച്ച സംപൂർണ്ണ ലോക്ക്ഡൗണും പിന്നീടു തുടർന്ന ഭാഗിക അടച്ചിടലുകൾക്കും ഒടുവിൽ നാം വിജയിക്കുക തന്നെ ചെയ്തു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ആരോഗ്യ വകുപ്പിന്റേയും സർക്കാരിന്റേയും നിർദ്ദേശങ്ങൾ നമ്മുടെ ജീവന്റെ ആവശ്യമാണെന്നു മനസിലാക്കി പ്രവർത്തിച്ചതിന്റെ പ്രതിഫലനമായിരുന്നു അതെന്ന് നിസ്സംശയം പറയാൻ കഴിയും. “2020, കോവിഡ് നയിച്ച വർഷം” എന്ന എന്റെ ബ്ളോഗിൽ ഇത് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
ഇപ്പോഴെനിക്കു തോന്നുന്നു നമ്മൾ ഏറെ പഠിച്ചു എന്ന് എഴുതിയത് തെറ്റായിരുന്നു എന്ന്, നാം ഒന്നും പഠിച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നർ ഉള്ള സംസ്ഥാനമായ കേരളത്തിന് എന്താണ് സംഭവിച്ചത്. ഒരു വർഷം മുന്പ് നമുക്ക് ഉണ്ടായിരുന്നതിലും മോശമായ സ്ഥിതി വിശേഷത്തിലേക്ക് പതിച്ചതെങ്ങിനെ. ഇവയ്ക്കെല്ലാം ഉത്തരമായി ചില മുടന്തൻ ന്യയങ്ങളാണ് നമുക്കുള്ളത്, ഇലക്ഷനായിരുന്നു ഇതിൽ പ്രധാനമായി പറയുന്നത്. ഇതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനു മുന്പ് നമ്മുടെ മനസ്സിന് ഒരു ഓർമ്മപ്പെടുത്തലായി ഈ രോഗം വന്ന വഴിയും നാമതിനെ നേരിട്ടതും ഒരിക്കൽക്കൂടി ഓർമ്മിക്കുന്നതു നല്ലതാണെന്നു തോന്നുന്നു.
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ വൈറസ് രോഗം പടർന്നു പിടിച്ചു. 2019 ഡിസംബർ 31 ന് ലോകാരോഗ്യ സംഘടനയ്ക്ക് ഈ രോഗത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചു. അന്വേഷണത്തിന് ശേഷം, ജനുവരി 12 ന്, നോവൽ കൊറോണ വൈറസാണ് ഈ ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമെന്ന് സ്ഥിരീകരിച്ചു. ഈ പകർച്ചവ്യാധിയെ COVID 19 എന്ന് നാമകരണം ചെയ്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഈ വൈറസ് വുഹാൻ നഗരത്തിലുടനീളം വ്യാപിക്കുകയും ക്രമേണ സമീപ സ്ഥലങ്ങളിലേക്കും മാരകമായ രീതിയിൽ ഈ രോഗം പടർന്നു.
കൊറോണ വൈറസ് പടർന്ന ചൈനയിലെ വുഹാനിൽ നിന്ന് ജനുവരി 30ന് ത്രിശൂരിൽ തിരിച്ചെത്തിയ ഒരു വിദ്യാർത്ഥിയിലാണ് ഇന്ത്യയിൽ COVID 19 ആദ്യമായി സ്ഥിരീകരിച്ചത്. തുടർച്ചയായി ഇതേ ഗ്രൂപ്പിലെ മറ്റ് മൂന്ന് കുട്ടികൾ കൂടി ഫെബ്രുവരി 3 ന് രോഗബാധിതരായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇതിനകം തന്നെ ലോകം മുഴുവനും ഈ മഹാമാരി പടർന്നു കഴിഞ്ഞിരുന്നു. ഇത്ര പെട്ടെന്നു ലോകം മുഴുവൻ വ്യാപിക്കാൻ പ്രധാന കാരണം ചൈനയുടെ പുതു വർഷാഘോഷമായിരുന്നു. 2020 ജനുവരി 25 ആയിരുന്നു ചൈനയുടെ പുതു വർഷം. ഈ ആഘോഷനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മിക്കവാറം ചൈനക്കാർ നാട്ടിലെത്തുക പതിവായിരുന്നു. കൂടാതെ അനേകം ട്യൂറിസ്റ്റുകളും ഈ ആഘോഷങ്ങൾക്കായി ചൈനയിൽ എത്താറുണ്ട്. അവരെല്ലാം തന്നെ ആഘോഷങ്ങൾ കഴിഞ്ഞു തിരിച്ചു പോയത് അവർ പോലും അറിയാതെ ഈ മഹാമാരിയുടെ വാഹകരായിട്ടായിരുന്നു!
മാർച്ച് 4 ന് ഇറ്റലിയിൽ നിന്നുള്ള 14 അംഗ ടൂറിസ്റ്റ് സംഘം ഉൾപ്പെടെ ഇരുപത്തിരണ്ട് പേരിൽ ഇന്ത്യയിൽ രോഗം കണ്ടെത്തി. മാർച്ചിൽ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ അസുഖത്തിന്റെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. മിക്ക കേസുകളിലും പൊതുവായി കണ്ടത് രോഗ ബാധിത രാജ്യങ്ങളിലേക്കുള്ള യാത്രാ ചരിത്രമാണ്.
സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 76 കാരനായ ഒരാൾ മാർച്ച് 12ന് മരണപ്പെട്ടതാണ് നമ്മുടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ്19 ന്റെ ആദ്യ ഇര.
ജനങ്ങളുടെ സംരക്ഷണത്തിനായി വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലുകൾ ലോകരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ആരോഗ്യ വകുപ്പ് പുറത്തിറക്കി. വൈറസ് നിയന്ത്രണത്തിനായി സർക്കാർ ബോധവൽക്കരണ പോസ്റ്ററുകളും മുദ്രാവാക്യങ്ങളും സ്ഥാപിച്ചു. . മൂക്ക്, വായ എന്നിവ മറയ്ക്കുന്ന മാസ്ക് ധരിക്കുക, സോപ്പ് ഉപയോഗിച്ച് പതിവായി കൈ കഴുകുക, ഹാൻഡ് ഹാന്റ് സാനിറ്റൈസറുകൾ ഉപയോഗിക്കുക, പൊതുജനങ്ങൾക്കിടയിൽ 1.5 മീറ്ററിൽ സാമൂഹിക അകലം പാലിക്കുക. ശുദ്ധമല്ലാത്ത കൈകളാൽ മൂക്ക്, വായ, കണ്ണുകൾ എന്നിവ തൊടുന്നത് ഒഴിവാക്കുക, പരസ്പരമുള്ള ഹസ്തദാനം ഒഴിവാക്കുക, പുറത്തു നിന്ന് വീട്ടിലെത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ വെവ്വേറെ സൂക്ഷിക്കുക, കൈയും കാലും കഴുകുക, ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകളും മുഖവും വൃത്തിയാക്കുക തുടങ്ങിയവയായിരുനനു അത്. നാമെല്ലാം ഇത് നിഷ്ടയോടെ പാലിക്കാൻ തടങ്ങിയതോടെ ഈ മഹാമാരി നിയന്ത്രണത്തിലാവാൻ തുടങ്ങി. ഇവയിൽ പലതും പഴയ കാലങ്ങളിൽ നാം പിന്തുടർന്നിരുന്ന ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗങ്ങളായിരുന്നു എന്നത് നമ്മൾ ഓർമ്മിക്കണം.
വൈറസിന്റെ വ്യാപനം നാട്ടിൽ വർദ്ധിച്ചതിന് അശ്രദ്ധയുടെ ഏറെ ഉദ്ദാഹരണങ്ങൾ കഴിഞ്ഞ വർഷം നമ്മൾ നേരിട്ടറിഞ്ഞതാണ്. ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയ ഒരു സിഖ് പുരോഹിതൻ മാർച്ച് 10 മുതൽ 12 വരെ അന്ത്പൂർ സാഹിബിൽ നടന്ന സിഖ് സമ്മേളനത്തിൽ പങ്കെടുത്തത് പഞ്ചാബിലെ 20 ഗ്രാമങ്ങളിൽ വൈറസ് പടരാൻ കാരണമായി.
മാർച്ച് 31 ന് ദില്ലിയിൽ മുസ്ലീം സമുദായം ‘തബ്ലീഗി ജമാഅത്ത്’ എന്ന ഒരു മതസഭ സംഘടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 9,000 മിഷനറിമാരും 40 വിദേശ രാജ്യങ്ങളിൽ നിന്നുള്ള 960 പേരും സഭയിൽ പങ്കെടുത്തു. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചാണ് ഇത് നടത്തിയത് എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. സമ്മേളനത്തിനുശേഷം പങ്കെടുത്ത എല്ലാവരം അവരുടെ സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോയി. പങ്കെടുത്തവരിൽ ചിലരെ ദില്ലിയിൽ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിന് ശേഷമാണ് ഈ സംഭവം തന്നെ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇത് രാജ്യമെമ്പാടും വൈറസ് പടരാൻ മറ്റൊരു കാരണമായി.
ഗൾഫു രാജ്യങ്ങളിൽ നിന്നും നാട്ടിലെത്തിയ ചിലരുടെ അനാസ്ത രോഗം വ്യാപിപ്പിച്ചത് ഏറെ വേദനാജനകമായിരുന്നു. ഇതിന്റെയെല്ലാം അനുഭവത്തിൽ സർക്കാർ സവീകരിച്ച കർശന നടപടികൾ നമ്മൾ അക്ഷരംപ്രതി സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. സ്വയം കവചം തീർത്തുകൊണ്ട് മറ്റുള്ളവരേയും നാം സംരക്ഷിച്ചു.
ഇത്തരത്തിൽ നേടിയെടുത്ത നേട്ടം എത്ര വേഗമാണ് നഷ്ടമായത്. കോവിഡിന്റെ രണ്ടാം വരവ് മുന്നെ അറിഞ്ഞിട്ടു പോലും നമുക്കത് ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ല. പ്രതിരോധ കുത്തിവയ്പുകളും നിലവിൽ വന്ന സാഹചര്യത്തിൽ കുറെയേറെ നിയന്ത്രണം നമുക്കു നടത്താമായിരുന്നു. പിന്നീടെന്തു സംഭവിച്ചു എന്നത് ചിന്തക്കേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ്ണമായും ഓഫീസുകൾ ഭാഗികമായും അടക്കുകയും ആഘോഷ പരിപാടികൾ കടുത്ത നിയന്തണത്തിലാക്കുകയും ചെയ്ത ഈ സമയത്ത് തിരഞ്ഞെടുപ്പ് നടത്തിയതാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കരണമെന്ന് ഒരു തർക്കത്തിനായി പറയാം. പക്ഷെ, സത്യത്തെിനു മറയിടാൻ കഴിയില്ല, ഇലക്ഷനല്ല കാരണം നാം നേരിട്ട രീതിയാണ് തെററായത്.
തിരഞ്ഞെടുപ്പ് നാട്ടിലെ ജനാധിപത്യത്തിന്റെ ആവശ്യമാണ്, അതു നടത്തിയെ കഴിയു. ഈ പ്രത്യേക സാഹചര്യത്തിൽ കുറച്ചു നാളേയ്ക്കു തിരഞ്ഞെടുപ്പു നീട്ടി വയ്ക്കാൻ കഴിയുമായിരുന്നു. അത് പലരുടേയും ഉറക്കം കെടുത്തി, കാരണം അങ്ങിനെ വന്നാൽ ഭരണകൂടത്തിനെതിരെ അടിക്കാൻ തയ്യാറാക്കിയ ആയുധങ്ങൾ വെറുതെയാവും. ഇതോടെ തിരഞ്ഞടുപ്പ് തീരുമാനമായി.
ഇതുവരെ എല്ലാത്തിനും ന്യായമുണ്ട്, ഒരു കാര്യത്തിലൊഴികെ അതായത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക എന്നതിൽ. എവിടേയും ആരും പറഞ്ഞില്ല, മാസ്ക് ധരിക്കരുത്, ഹസ്തദാനം ചെയ്യാം, കൈകൾ സാനിട്ടൈസ് ചെയ്യേണ്ട, സാമൂഹിക അകലം വേണ്ട എന്നൊക്കെ. പക്ഷെ ഇവിടെ സംഭവിച്ചത് അതാണ്, പ്രകടനങ്ങൾ സാധാരണ പോലെ നടത്തി, നേതാക്കൾ മുതൽ അണികൾ വരെ നിയമങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല.
നേതാവ് മുഖം മറയ്ക്കാത്തത് വികാരപ്രകടനങ്ങൾ ജനത്തെ കാണിക്കാനായിരിക്കാം പക്ഷെ അണികൾ, അവരെന്തുകൊണ്ട് നിയമങ്ങൾ പാലിച്ചില്ല. അതിനൊരു മറുപടിയേയുള്ളു രാജഭരണ കാലത്തെ പഴം ചൊല്ല് “യഥാ രാജാ തഥാ പ്രജ”. അക്കാലത്ത് അതിനു പ്രസക്തിയുണ്ട് കാരണം ജനങ്ങൾക്കുള്ള അറിവ് എന്നത് രാജാവ് നൽകുന്ന വിജ്ഞാനം മാത്രമാണ്. എന്നാൽ ഇന്നങ്ങിനെയല്ല ജനങ്ങൾ വിദ്യാസമ്പന്നരാണ്, സ്യയം ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ളവരാണ്, ഇവിടെ സംഭവിച്ചത് എന്തായിരുന്നു എന്ന് സ്യയം കണ്ടെത്തട്ടെ.
“തെറ്റു ചെയ്യുന്നവർ ആരാണ്” എന്ന ചോദ്യത്തിനു ഒരു ഉത്തരമേയുള്ളു, “അറിവുള്ളവരാണ് തെറ്റു ചെയ്യുന്നത്” എന്നതാണ്. അറിവില്ലാത്തവർ തെറ്റു ചെയ്യുനനില്ല കാരണം അവർക്ക് തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവരമില്ല!
The post ഇന്ത്യയെ കീഴടക്കിയ കോവിഡ്19 – ഒരു പുനരവലോകനം. appeared first on Ignatius Variath.
January 1, 2021
പുതുവൽസരം – 2021
പുതിയ വർഷം പിറന്നു! ലോകമെമ്പാടും ഇപ്പോൾ പുതുവത്സരം ആഘോഷിക്കുകയാണ്. എല്ലാവരും പൂർണ്ണ സംതൃപ്തിയോടെ ആഘോഷം ആസ്വദിക്കുന്നുണ്ടാവില്ല, അതിനു കാരണം പോയ വർഷത്തെ അനുഭവങ്ങൾ തന്നെയാണ്.
ഈ അവസരത്തിൽ കഴിഞ്ഞ വർഷത്തെ പുതുവത്സര ആഘോഷങ്ങൾ ഓർക്കുന്നതു നന്നായിരിക്കും. അന്നത്തെ ആഘോഷവേളയിൽ, വരുവാനിരുന്ന ദുരന്തത്തെക്കുറിച്ച് നമ്മൾ ചിന്തിച്ചിരുന്നില്ല. അപ്രതീക്ഷിതമായല്ലെ എല്ലാം സംഭവിച്ചത്!
2019 അവസാനം ചൈനയിൽ കണ്ടെത്തിയ വൈറസ് ഒരു പകർച്ചവ്യാധിയായി ലോകമെങ്ങും പടരുമെന്ന് അന്നാരും കരുതിയിരുന്നില്ല. എന്നാൽ തുടർ ദിനങ്ങളിൽ ലോകമെമ്പാടു നിന്നും ലഭിച്ചു കൊണ്ടിരുന്ന വാർത്തകൾ എല്ലാ കണക്കുകൂട്ടലുകളും കാറ്റിൽ പറത്തി. വളരെ പെട്ടെന്നു തന്നെ ഭൂമി മുഴുവൻ അപകടകരമായ വൈറസിന്റെ ഇരുണ്ട മുടുപടത്തിനടിയിൽ അമർന്നു കഴിഞ്ഞിരുന്നു, അത് ഇപ്പോഴും തുടരുന്നു.
ഈ അവസരത്തിൽ നമ്മുടെ മനസ്സിന് ഒരു ഓർമ്മപ്പെടുത്തലായി രോഗത്തിന്റെ ചരിത്രം ഒരിക്കൽ കൂടി ചിന്തിക്കാൻ ശ്രമിക്കുന്നതു നല്ലതാണ്. പകർച്ച വ്യാധിയായ കൊറോണ വൈറസിന്റെ ചികിൽസയ്ക്കുള്ള ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് നാം ഓർക്കണം. കൊറോണ വൈറസ് പകരാതിരിക്കാനുള്ള വാക്സിൻ അടുത്തിടെ ശാസ്ത്രജ്ഞർ കണ്ടെത്തി, ഇത് ലോകമെമ്പാടും പ്രയോഗിച്ചു തടങ്ങിയിട്ടുണ്ട്. മരുന്ന് ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വിജയ നിരക്ക് നൂറു ശതമാനമല്ല. ഇതിന്റെ പൂർണ്ണമായ വിജയം ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
2019 ഡിസംബറിലാണ് ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് വൈറസിനെക്കുറിച്ചുള്ള വാർത്ത പുറത്തു വന്നത്. 2019 ഡിസംബർ 31 ന് ലോകാരോഗ്യ സംഘടനയെ ഈ വിവരം അറിയിക്കുകയും അവർ അന്വേഷണം തുടങ്ങുകയും ചെയ്തു. ശ്വാസകോശ സംബന്ധമായ ഈ അസുഖം കൊറോണ വൈറസ് കാരണമാണെന്ന് കണ്ടെത്തുകയും അതൊരു പകർച്ചവ്യാധി ആണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. 2020 ജനുവരി 12 ന് ഈ വ്യാധിയെ COVID 19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഈ വൈറസ് വുഹാൻ നഗരത്തിലുടനീളം വ്യാപിക്കുകയും ക്രമേണ അടുത്തുള്ള ജില്ലകളിലേക്കു പടരുകയും ചെയ്തു. തടർന്ന് ചൈനയ്ക്കു പുറത്തേയ്ക്കു ഈ രോഗം അതിവേഗം എത്തിയതാണ് കണ്ടത്!
കൊറോണ വൈറസ് പടർന്നുപിടിച്ച വുഹാനിൽ നിന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ ഇന്ത്യയിലേക്കു തിരിച്ചു വന്നു. ജനുവരി 30 ന് നാട്ടിലെത്തിയ ഇവരിൽ ഒരാൾക്കു കോവിഡ് 19 പോസിറ്റീവ് ആണെന്നു കണ്ടെത്തി. അതോടെ ആദ്യത്തെ കോവിഡ് 19 ഇന്ത്യയിൽ ത്രിശൂരിൽ റിപ്പോർട്ട് ചെയ്തു. ത്രിശൂരിലെത്തിയ മറ്റ് മൂന്ന് പേർക്കുകൂടി തുടർന്ന് കോവിഡ് കണ്ടെത്തി.
രാജ്യമെമ്പാടും വളരെ വേഗത്തിൽ കൊറോണ വൈറസ് വ്യാപിച്ചു. 2020 അവസാനത്തിൽ, രോഗബാധിതരുടെ എണ്ണം ഒരു കോടിയിൽ കൂടുതലായി. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ മരണം മാർച്ച് പന്ത്രണ്ടിനായിരുന്നു, സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 76 കാരന്റേതായിരുന്നു അത്. 2020 അവസാനം മരണസംഖ്യ ഒരു ലക്ഷത്തിലധികമായി.
മറ്റൊരു പകർച്ചവ്യാധിയായ വൈറസിനെ വരവേറ്റുകൊണ്ടാണ് ഈ പുതുവത്സരവും നാം ആരംഭിച്ചത്.
2020 ഡിസംബറിൽ പുതിയൊരു തരം കൊറോണ വൈറസ് ഇംഗ്ലണ്ടിൽ കണ്ടെത്തിയിരിക്കുന്നു. അത് നിലവിലുള്ള കൊറോണ വൈറസിനേക്കാൾ അപകടകരമായ മറ്റൊരു രുപാന്തരമാണെന്നതാണ് സത്യം. ഈ വൈറസ് നിലവിലുള്ളതിനേക്കാൾ കൂടുതൽ വേഗത്തിൽ പടരുന്നതാണെന്ന് തിരിച്ചറിഞ്ഞു. ഡിസംബറിൽ തന്നെ ഇറ്റലിയിലും അനുബന്ധ രാജ്യങ്ങളിലും അതോടൊപ്പം ഇന്ത്യയിലും എത്തി. ഇന്ത്യയിൽ ഇരുപതിലധികം പോസിറ്റീവുകൾ ഇതിനകം തന്നെ റിപ്പോർട്ട് ചെയ്തു.
2020 ൽ കോവിഡായിരുന്നു നമ്മെ നയിച്ചത്, ആ നായകത്വം ഈ വർഷവും തുടരുന്നു എങ്കിലും അവന്റെ ശാസനത്തിനു മുന്നിൽ നാമിനി പകച്ചു നിൽക്കില്ല. കഴിഞ്ഞ ഒരു വർഷം നമുക്കു നൽകിയത് അതികഠിനമായ പരിശീലനങ്ങളായിരുന്നു, ധാരാളം കാര്യങ്ങൾ പഠിച്ചു, ഏറെ അനുഭവങ്ങളും അറിവുകളും നമുക്കു ലഭിച്ചു. അതിലൂടെ ലഭിച്ച ഊർജ്ജവും മനോബലവും നമ്മെ അതിനു പ്രാപ്തരാക്കി. വൈറസിനെ നിയന്ത്രിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എന്തെല്ലാമാണെന്നും എങ്ങനെ സ്വയം സംരക്ഷിക്കാമെന്നും ഇപ്പോൾ നമുക്കറിയാം.
ഈ മാരക രോഗം നിയന്ത്രിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ സുരക്ഷാ നടപടികളും മാർഗ്ഗ നിർദ്ദേശങ്ങളും ജീവവായു പോലെ നാമിപ്പോൾ കൊണ്ടു നടക്കുന്നുണ്ട്, പാലിക്കുന്നുമുണ്ട്.
നാം സ്വയം സംരക്ഷിക്കുന്നതിലൂടെ മറ്റുള്ളവരെയും പരിരക്ഷിക്കുക. നമുക്ക് ഒരുമിച്ച് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം ഈ വർഷവും തുടരാം.
നിർണായകമായ ഈ സാഹചര്യങ്ങളെല്ലാം വളരെ വേഗത്തിൽ തന്നെ നിയന്ത്രണത്തിലാകുമെന്ന് നമുക്കു പ്രതീക്ഷിക്കാം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മുന്നോട്ടു നീങ്ങാം
എല്ലാവർക്കും നന്മയും സന്തോഷവും സൗഭാഗ്യവും നിറഞ്ഞ പുതുവൽസരാശംസകൾ.
ഇഗ്നേഷ്യസ് വാര്യത്ത്
December 29, 2020
The Blockade against Qatar – A review
Related to the blockade applied against Qatar on 2017, June 05th, Saudi Arabia, the United Arab Emirates, Bahrain and Egypt, there have some attempts taking place to end the issue. The talks were held in connection with the recent political changes in the United States.
In this context, it would be well to re-examine the events surrounding the announcement of the embargo against Qatar and how Qatar faced it.
Sheikh Hamad Bin Khalifa Al Thani became the Emir of Qatar after His father Sheikh Khalifa on June 27, 1995. The Crowned Emir, Sheikh Khalifa Bin Khalifa Al Thani commenced a series of development activities and initiatives.
An establishment named ‘Qatar Foundation for Education’ was founded in 1995 by Emir Sheikh Hamad Bin Khalifa Al Thani together with His wife Sheikha Mosa Bint Nasser.
The President, Sheikha Mossa Bint Nasser has spearheaded the Qatar Foundation’s efforts to bring Qatar to the forefront of education, science and cultural development at the local and global levels.
Followed by many world-famous Universities such as ‘Virginia Commonwealth University’, the ‘Weill Cornell Medicine’, ‘Texas A&M University’, ‘Carnegie Mellon University’ and ‘Northwestern University’ arrived in Qatar under the banner of ‘Qatar Foundation’. With this, Qatar made a huge leap in the field of education.
As part of the move to lead Qatar to democracy, it allowed municipal elections ahead of parliamentary elections and increased media freedom. To this end, a new constitution was adopted in April 2003 and came into force in June 2005.
The appointment of a woman to the post of Minister of Education at the beginning of the 2003 decisions was a significant development.
One of Qatar’s highlights was the hosting of the 2006 Asian Games. It was the first time a Gulf country had hosted it. It is commendable that Qatar defeated Saudi Arabia in an attempt to host the 2030 Asian Games. Hosting of the 2022 World Cup is another achievement.
The government launched a program titled ‘Qatar National Vision 2030’ in 2008, paving the way for Qatar’s long-term development, the well-being of its people and the advancement of its community.
As a result of these decisions and programs, several developments have taken place in Qatar’s infrastructure and policies.
In June 2013, Emir Sheikh Hamad Bin Khalifa Al Thani announced his decision to hand over power to His Heir. And then, Sheikh Tamim Bin Hamad Al Thani became the new Emir of Qatar. Under His rule, Qatar made great strides in the path of development.
At the same time, Qatar has always maintained good relations with its neighbours.
The events were staged unexpectedly on June 5, 2017!
Saudi Arabia, the United Arab Emirates, Bahrain and Egypt severed diplomatic ties with Qatar. Saudi Arabia then closed its borders with Qatar. The other three countries imposed a land, sea and air embargo on Qatar.
Qatar was isolated with the blockade that occurred without warning. Qatar’s relations with foreign countries have become difficult. The crisis commenced on June 5, 2017, but the path to it had started a few days ago.
The incident came just two days after US President Donald Trump met Arab and Muslim leaders in Riyadh:
On May 23, 2017, the website of the Qatar State News Agency was hacked and hackers posted false statements in the name of the Emir of Qatar.
False remarks praising Iran and criticizing US foreign policy were broadcast on several UAE and Saudi-owned television networks.
Authorities in Saudi Arabia and the UAE also blocked Al Jazeera’s website on May 24, 2017.
On the one hand, Saudi Arabia claims that Qatar supports Iran, as well as Qatar provides financial support to Sunni extremists fighting against Iran!
Qatar verbally criticized the blockade. The Qatar Ministry of Foreign Affairs faced the ban, arguing that it undermined Qatar’s sovereignty. Qatari Foreign Minister Mohammed Bin Abdul-Rahman Al-Thani said the Saudi statements about Qatar were contradictory.
The Gulf Countries involved in the declaration have asked their citizens to leave Qatar.
Three Gulf countries (Saudi Arabia, UAE and Bahrain) have given Qatari visitors and residents two weeks to leave their countries. The foreign ministries of Bahrain and Egypt have given Qatari diplomats 48 hours to leave their countries.
Kuwait and Oman remained neutral on this occasion.
On June 7, Jordan announced the end of diplomatic relations with Qatar and the closure of Al Jazeera’s channel offices in Amman.
Kuwaiti mediators arrived in Riyadh for reconciliation talks. Saudi Arabia presented a list of demands to the mediators:
The list, which contained conditions that called into question the independence and sovereignty of a country, was not entirely acceptable to Qatar.
These are the main demands put forward by Saudi Arabia.
Shut down Al Jazeera and all affiliated stations. Shut down the Turkish military base under construction in Qatar and cease all military cooperation with Turkey. Downgrade diplomatic relations with Iran, expel Iranian military representatives from Qatar, and limit economic cooperation. Shut down all news outlets funded directly and indirectly by Qatar.
The main condition was to make an agreement with Qatar and a schedule for reporting on progress and to be submitted monthly for a year, quarterly for the second year, and annually for 10 years.
Mainly Qatar importing most of the raw materials, foodstuffs, medicine and dairy products from neighboring Saudi Arabia and the UAE. In this case, the prohibitions imposed by neighboring countries through blockade brought Qatar to an emergency.
The Emir of Qatar, Sheikh Tamim Bin Hamad Al Thani, faced this situation more strongly in a way that the neighbors could never have been imagined. The expatriates gave their full support to the Emir for the actions taken to control the situation.
Sudden rise in the price of goods happened because of the import of daily necessities from countries like India and Turkey by overcoming the defensive conditions.
Normal life of the residents made difficultly with the hike in the price of daily needs, even though, every resident in the country including expatriates cooperated with Government.
The Emir’s strong decisions and preparations to make Qatar a self-sufficient country soon began to bear fruit. Every resident of Qatar, including foreigners, supported and cooperated with the government.
Everyone has faced this adverse situation together with the government, regardless of whether they are nationals or foreigners. As a resident of Qatar, I have experienced these situations firsthand.
The intent of neighbouring countries to impose such a defence can deduce through the terms that they demanded. However, Qatar did not respond to them and moved on with the solution to the immediate problems.
It is commendable that the government has quickly brought this situation under control under the guidance of the Emir of Qatar Sheikh Bin Hamad Al Thani through appropriate decisions.
This made it clear to everyone that Qatar has a powerful ruler. Later it was seen that the losses incurred by the country due to the prohibition were turning into profitable ones.
The truth is that rivals did not expect everything to be under control in a few months. Oman, Kuwait, India and Turkey have given their full support to the import of food and other raw materials.
Qatar’s new project ‘Made in Qatar’ launches for the production of raw materials, medicine, dairy products and food items in the country. India also benefited from the significant increase in exports to Qatar during this period.
It has been years since its creators were in the dark, unable to achieve its true goal through siege! Do not know what the current efforts are for, but it will come out soon enough!
The stage becomes empty without actors, the director also retired from the show, but the audience is still waiting for the next scene!
Reference: Wikipedia.org/history_of_qatar
Ignatius Variath
December 24, 2020
A Brief History of Christmas
Pope Julius I chose December 25 as Christmas day. Christmas celebration began on December 25, in 336 AD, during the reign of the first Christian Roman emperor, Constantine. This day is celebrated by Christians as the birth anniversary of Jesus Christ. December 25 is a worldwide holiday and cultural trade day.
Popular customs in relation with Christmas include exchanging gifts, decorating Christmas trees, attending prayers at church, sharing meals with family and friends and, of course, waiting for Santa Claus to arrive
The Christmas tree, Carol and Santa Claus are coming to mind in relation with Christmas. It has no clear idea about the origin of the Christmas tree, however, a brief description about Carol and Santa Claus is giving here.
English writer Charles Dickens created the classic holiday story “A Christmas Carol” in 1850. The message of the story was to make all human beings understand the importance of charity, good character and the happiness of children. This caused a great stir in the United States and England, and the Victorian community began to think about the benefits of celebrating the holidays. Christmas Day has become a day for families, especially parents, to give their children discipline and joy as well as gifts for their joys and to pay more attention to them. The Christmas carol on Christmas Days has become a reminder!
The legend of Santa Claus is related to St. Nicholas, who was born in Turkey in 280 AD. St. Nicholas helped the poor and the sick people by donating all of his heritage property, traveling the countryside and becoming known as a protector. He was a special guardian of children and Sailors. St. Nicholas entered American culture at the end of the eighteenth century. Dutch families who gathered to celebrate the anniversary of St. Nicholas’ death in New York for the first time. They called the name of the Saint as “Sint Nicholas” or “Sinter Class” in their language. From this abbreviation, came the name “Santa Claus”!
“Let the spirit of Christmas shine in your heart and illuminate the path. Merry Christmas to you and your loved ones. “
Ignatius Variath
ക്രിസ്മസിന്റെ ഒരു ലഘു ചരിത്രം
ജൂലിയസ് ഒന്നാമൻ മാർപ്പാപ്പ ഡിസംബർ 25 ക്രിസ്മസ് ദിനമായി തിരഞ്ഞെടുത്തു. ആദ്യത്തെ ക്രിസ്ത്യൻ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈന്റെ ഭരണകാലത്ത് എ.ഡി 336-ൽ ക്രിസ്മസ് ആഘോഷം ആരംഭിച്ചു. ഈ ദിനം ക്രിസ്ത്യാനികൾ യേശുവിന്റെ ജനനത്തിന്റെ വാർഷികമായി ആഘോഷിക്കുന്നു. ക്രിസ്മസ് ആഘോഷിക്കുന്ന ഡിസംബർ 25 ലോകമെമ്പാടും അവധി ദിവസവും സാംസ്കാരിക വാണിജ്യ ദിനവുമാണ്.
സമ്മാനങ്ങൾ കൈമാറുക, ക്രിസ്മസ് മരങ്ങൾ അലങ്കരിക്കുക, പള്ളിയിലെ പ്രർത്ഥനകളിൽ പങ്കെടുക്കുക, കുടുംബവുമായും സുഹൃത്തുക്കളുമായും ഭക്ഷണം പങ്കിടൽ, സാന്താക്ലോസ് വരുന്നതുവരെ കാത്തിരിക്കുക എന്നിവ ക്രിസ്മസുമായി ബന്ധപ്പെട്ട ജനപ്രിയ ആചാരങ്ങളാണ്.
ക്രിസ്മസിന്റേതായി ഓർമയിൽ എത്തുന്നത് ക്രിസ്മസ് ട്രീയും കരോളും സാന്താക്ലോസുമാണ്. ഇതിൽ ക്രിസ്മസ് ട്രീയുടെ ഉൽഭവത്തെക്കുറിച്ചു വ്യക്തമായ അറിവില്ല എന്നാൽ മറ്റുള്ളവയെക്കുറിച്ചുള്ള ചെറുവിവരണം ഇവിടെ കുറിക്കുന്നു.
ഇംഗ്ലീഷ് എഴുത്തുകാരൻ ചാൾസ് ഡിക്കൻസ് 1850-ൽ “എ ക്രിസ്മസ് കരോൾ” എന്ന ക്ലാസിക് ഹോളിഡേ സ്റ്റോറി സൃഷ്ടിച്ചു. ജീവകാരുണ്യത്തിന്റെയും സൽസ്വഭാവത്തിന്റെയും കുട്ടികളുടെ സന്തോഷത്തിന്റെയും പ്രാധാന്യം എല്ലാ മനുഷ്യർക്കും മനസ്സിലാക്കുക എന്നതായിരുന്നു കഥയുടെ സന്ദേശം. ഇത് അമേരിക്കയിലും ഇംഗ്ലണ്ടിലും വലിയ ചലനമുണ്ടാക്കി, അവധിക്കാലം ആഘോഷിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് വിക്ടോറിയൻ സമൂഹം ചിന്തിക്കാൻ തുടങ്ങി. ക്രിസ്മസ് ദിനം കുടുംബങ്ങൾക്ക് പ്രത്യേകിച്ച് മാതാപിതാക്കൾക്ക് അവരുടെ കുട്ടികൾക്ക് അച്ചടക്കവും സന്തോഷവും കൂടാതെ അവരുടെ മാനസിക സന്തോഷങ്ങൾക്കു സമ്മാനങ്ങൾ നൽകുന്നതിനും അവരെ കൂടുതൽ ശ്രദ്ധിക്കുന്നതിനുമുള്ള ദിവസമായി മാറിയിരിക്കുന്നു. ക്രിസ്മസ് ദിനങ്ങളിലെ ക്രിസ്മസ് കരോൾ ഒരു ഓർമ്മപ്പെടുത്തലായി മാറി!
എ.ഡി. 280 ൽ തുർക്കിയിൽ ജനിച്ച സെന്റ് നിക്കോളാസ് എന്ന വിശുദ്ധനുമായി ബന്ധപപെട്ടതാണ് സാന്താക്ലോസിന്റെ ഐതിഹ്യം. സെന്റ് നിക്കോളാസ് തന്റെ പാരമ്പര്യ സ്വത്ത് മുഴുവൻ നൽകിക്കൊണ്ട് ദരിദ്രരെയും രോഗികളെയും സഹായിക്കുകയും നാട്ടിൻപുറങ്ങളിൽ സഞ്ചരിക്കുകയും സംരക്ഷകനായി അറിയപ്പെടുകയും ചെയ്തു. കുട്ടികളുടെയും നാവികരുടെയും പ്രത്യേക സംരക്ഷകനായിരുന്നു അദ്ദേഹം. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സെന്റ് നിക്കോളാസ് അമേരിക്കൻ സംസ്കാരത്തിലേക്ക് കടന്നു വന്നു. ന്യൂയോർക്കിൽ ആദ്യമായി സെൻറ് നിക്കോളാസിന്റെ മരണ വാർഷികം ആഘോഷിക്കാൻ ഒത്തുകൂടിയ ഡച്ച് കുടുംബങ്ങൾ അവരുടെ ഭാഷയിൽ “സിന്റ് നിക്കോളാസ്” അല്ലെങ്കിൽ “സിന്റർ ക്ലാസ്” എന്നാണു വിളിച്ചത്. ഈ ചുരുക്കത്തിൽ നിന്ന് “സാന്താക്ലോസ്” എന്ന നാമം നിലവിൽ വന്നു.
“ക്രിസ്മസിന്റെ ചൈതന്യം നിങ്ങളുടെ ഹൃദയത്തിൽ തിളങ്ങുകയും പാത പ്രകാശിപ്പിക്കുകയും ചെയ്യട്ടെ. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു.”
ഇഗ്നേഷ്യസ് വാര്യത്ത്
December 23, 2020
ഖത്തറിനെതിരായ ഉപരോധം – ഒരു പുനരവലോകനം
2017 ജൂൺ 05ന് സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ, ഈജിപ്ത് മുതലായ രാജ്യങ്ങൾ ഖത്തറിനുമേൽ ഉണ്ടാക്കിയ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതിനെക്കുറിച്ച് അടുത്തിടെ ധാരാളം വാർത്തകൾ പുറത്തുവരുന്നുണ്ട് . അമേരിക്കയിൽ ഇപ്പാഴുണ്ടായിട്ടുള്ള രാഷ്ട്രീയ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ചർച്ചകൾ നടക്കാനിടയായത്.
ഈ സാഹചര്യത്തിൽ, ഖത്തറിനെതിരായ നിരോധനം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളും ഖത്തർ അതിനെ നേരിട്ടതും വീണ്ടുമൊരു അവലോകനം ചെയ്യുന്നതു നല്ലതാണെന്നു തോന്നുന്നു.
നിരവധി വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള പരിപാടികൾക്കു ഖത്തർ കുടക്കം കുറിച്ചത് 1995 ജൂൺ 27 ന് പിതാവ് ഷെയ്ഖ് ഖലീഫയ്ക്ക് ശേഷം ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി ഖത്തറിലെ അമീറായി ഭരണം തുടങ്ങിയതോടെയാണ്.
വിദ്യാഭ്യാസം, ശാസ്ത്രം, സാമൂഹിക വികസനം എന്നിവയ്ക്കായി ഖത്തർ ഫൗണ്ടേഷൻ എന്ന സ്ഥാപനം 1995 ൽ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയും അദ്ദേഹത്തിന്റെ പത്നി ഷെയ്ഖാ മോസ ബിന്ത് നാസറും ചേർന്ന് സ്ഥാപിച്ചു. പ്രാദേശിക, ആഗോള തലത്തിൽ വിദ്യാഭ്യാസം, ശാസ്ത്രം, സാംസ്കാരിക വികസനം എന്നിവയിൽ ഖത്തറിനെ മുൻപിൽ എത്തിക്കുന്നതിനുള്ള ഖത്തർ ഫൗണ്ടേഷന്റെ ശ്രമങ്ങൾക്ക് സ്ഥാപനത്തിന്റെ അദ്ധ്യക്ഷ ഷെയ്ക മോസ ബിന്ത് നാസർ നേതൃത്വം നൽകി. ഇതിനെത്തുടർന്നു ഖത്തർ ഫൗണ്ടേഷന്റെ കീഴിൽ ‘വിർജീനിയ കോമൺവെൽത്ത് സർവകലാശാല’, ‘വെയിൽ കോർണർ മെഡിസിൻ’, ‘ടെക്സസ് എ & എം സർവകലാശാല’, ‘കാർനെജ് മെലോൺ സർവകലാശാല’ തുടങ്ങിയവ ഖത്തറിലെത്തി. ഇതോടെ വിദ്യാഭ്യാസ മേഖലയിൽ ഖത്തർ വൻ കുതിപ്പു തന്നെ നടത്തി.
ജനാധിപത്യത്തിലേക്ക് ഖത്തറിനെ നയിക്കാനുള്ള നടപടികളുടെ ഭാഗമായ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്നോടിയായി മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ അനുവദിക്കുകയും മാധ്യമ സ്വാതന്ത്ര്യം വർധിപ്പിക്കുകയും ചെയ്തു. ഇതിനായി ഒരു പുതിയ ഭരണഘടന 2003 ഏപ്രിലിൽ ജനഹിത പരിശോധനയിലൂടെ അംഗീകരിക്കപ്പെടുകയും അത് 2005 ജൂണിൽ പ്രാബല്യത്തിൽ വരുകയും ചെയ്തു. 2003 ലെ തീരുമാനങ്ങളുടെ തുടക്കത്തിൽ ഒരു വനിത മന്ത്രിസഭയിലേക്ക് വിദ്യാഭ്യാസ മന്ത്രിയായി നിയമിക്കപ്പെട്ടു എന്നത് മഹത്തായ പുരോഗതിയായിരുന്നു.
ഖത്തറിന്റെ നേട്ടങ്ങളിൽ പ്രധാനമായത് 2006 ൽ ഏഷ്യൻ ഗെയിംസിനു വേദിയായതാണ്. ഒരു ഗൾഫു രാജ്യം ഇതിനു ആതിഥ്യം വഹിക്കുന്നത് ആദ്യമായിരുന്നു. 2030 ലെ ഏഷ്യൻ ഗെയിംസ് നടത്തുന്നതിനുള്ള അവസരത്തിനായി നടന്ന മൽസരത്തിൽ സൗദിയെ തോൽപിച്ച് ഖത്തർ വേദിയായത് ഈ അവസരത്തിൽ പ്രശംസനീയമാണ്. 2022 ലെ വേൾഡ് കപ്പ് ഫുഡ്ബോളിന് ഖത്തർ വേദിയാവുന്നത് അസൂയാവഹമായ മറ്റൊരു നേട്ടമാണ്.
2008 ൽ സർക്കാർ ‘ഖത്തർ നാഷണൽ വിഷൻ 2030’ എന്ന പദ്ധതി ആരംഭിച്ചു, ഇത് ഖത്തറിന്റെ ദീർഘകാല വികസനത്തിനും, ജനങ്ങളുടെ നന്മയ്ക്കും, സമൂഹത്തിന്റെ പരോഗതിയ്ക്കും വഴിയൊരുക്കുന്നതായിരുന്നു.
ഈ തീരുമാനങ്ങളും പരിപാടികളും അനുസരിച്ച്, ഖത്തറിലെ അടിസ്ഥാന സൗകര്യങ്ങളിലും നയങ്ങളിലും വളരെയധികം വികസനങ്ങൾ വന്നുഭവിച്ചു.
2013 ജൂണിൽ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി രാജ്യത്തിന്റെ അധികാരം തന്റെ അവകാശിക്ക് കൈമാറാനുള്ള തീരുമാനം പ്രഖ്യാപിച്ചു. അതോടെ ഖത്തറിന്റെ പുതിയ അമീറായി ഷെയ്ഖ് തമീം ബിൻ ഹമ്മദ് അൽ താനി ചുമതലയേറ്റു. അദ്ദേഹത്തിന്റെ അധികാരത്തിൻ കീഴിൽ ഖത്തർ വികസനത്തിന്റെ പാതയിൽ വലിയ കുതിപ്പു തന്നെ നടത്തി. അതോടൊപ്പം അയൽ രാജ്യങ്ങളുമായി ഖത്തർ എല്ലായ്പ്പോഴും നല്ല ബന്ധം പുലർത്തുകയും ചെയ്തിരുന്നു.
പക്ഷെ അപ്രതീക്ഷിതമായിട്ടായിരുന്നു ആ സംഭവങ്ങൾ അരങ്ങേറിയത്!
2017 ജൂൺ 5, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ, ഈജിപ്ത് എന്നിവ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. തുടർന്ന് സൗദി അറേബ്യ ഖത്തറുമായുള്ള അതിർത്തികൾ അടച്ചുപൂട്ടി. മറ്റ് മൂന്ന് രാജ്യങ്ങളും ചേർന്ന് ഖത്തറിന് കര, കടൽ, വ്യോമ ഉപരോധം ഏർപ്പെടുത്തി. മുന്നറിയിപ്പില്ലാതെ സംഭവിച്ച ഈ ഉപരോധത്തിൽ ഖത്തർ അക്ഷരാർത്ഥത്തിൽ ഒറ്റപ്പെടുകയായിരുന്നു. പുറമെയുള്ള രാജ്യങ്ങളുമായിട്ടുള്ള ഖത്തറിന്റെ ബന്ധം ദുഷ്കരമായിത്തീർന്നു.
പ്രതിസന്ധി ആരംഭിച്ചത് 2017 ജൂൺ 5 ന് ആയിരുന്നു എങ്കിലും ഇതിലേക്കുള്ള വഴികൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ തുടക്കം കുറിച്ചിരുന്നു. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റിയാദിൽ അറബ്, മുസ്ലീം നേതാക്കളെ സന്ദർശിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഉപരോധം അരങ്ങേറിയത്:
2017 മെയ് 23 ന് ഖത്തർ സ്റ്റേറ്റ് ന്യൂസ് ഏജൻസിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഖത്തർ അമീറിന്റെ പേരിൽ തെറ്റായ പ്രസ്താവനകൾ ഹാക്കർമാർ പോസ്റ്റു ചെയ്യപ്പെടുന്നു.ഇറാനെ പ്രശംസിക്കുകയും യുഎസ് വിദേശനയത്തെ വിമർശിക്കുകയും ചെയ്ത വ്യാജ പരാമർശങ്ങൾ യുഎഇ, സൗദി ഉടമസ്ഥതയിലുള്ള നിരവധി ടെലിവിഷൻ ശൃംഖലകളിൽ സംപ്രേഷണം ചെയ്തു.ഇതിനെത്തുടർന്ന് 2017 മെയ് 24 ന് സൗദി അറേബ്യയിലെയും യുഎഇയിലെയും അധികാരികൾ അൽ ജസീറയുടെ വെബ്സൈറ്റും തടഞ്ഞു.
ഒരു വശത്ത് ഖത്തർ ഇറാനെ പിന്തുണയ്ക്കുകയാണെന്ന് സൗദി അറേബ്യ അവകാശപ്പെടുകയും, അതുപോലെ ഇറാനെതിരെ പോരാടുന്ന സുന്നി തീവ്രവാദികൾക്ക് ഖത്തർ ധനസഹായം നൽകുന്നുവെന്നും അവർ അവകാശപ്പെട്ടു!
ഉപരോധത്തെ ഖത്തർ വാചികമായി വിമർശിച്ചു. ഖത്തറിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തിയെന്ന് വാദിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം നിരോധനത്തെ നേരിട്ടു. ഖത്തറിനെക്കുറിച്ചുള്ള സൗദി പ്രസ്താവനകൾ പരസ്പരവിരുദ്ധമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി പറഞ്ഞു.
പ്രഖ്യാപനത്തിൽ ഉൾപ്പെട്ട എല്ലാ ജിസിസി രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ഖത്തറിൽ നിന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടു. മൂന്ന് ഗൾഫ് രാജ്യങ്ങൾ (സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ) ഖത്തറി സന്ദർശകർക്കും താമസക്കാർക്കും തങ്ങളുടെ രാജ്യങ്ങൾ വിടാൻ രണ്ടാഴ്ച സമയം നൽകി. ബഹ്റൈനിലെയും ഈജിപ്തിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ ഖത്തറി നയതന്ത്ര ഉദ്യോഗസ്ഥർക്ക് തങ്ങളുടെ രാജ്യങ്ങൾ വിടാൻ 48 മണിക്കൂർ സമയം നൽകി. കുവൈത്തും ഒമാനും ഈഅവസരത്തിൽ നിഷ്പക്ഷതയോടെ നിലകൊണ്ടു.
ജൂൺ 7 ന് ജോർദാൻ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുമെന്നും അമ്മാനിലെ അൽ ജസീറയുടെ ചാനൽ ഓഫീസുകൾ അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചു.
അനുരഞ്ജന സംഭാഷണങ്ങൾക്കായി റിയാദിലെത്തിയ കുവൈറ്റ് മധ്യസ്ഥർക്ക് മുന്നിൽ ഉപരോധം പിൻവലിക്കുന്നതിനായി ഖത്തർ പാലിക്കേണ്ട ആവശ്യങ്ങളുടെ പട്ടിക സൗദി നൽകി. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്നതരത്തിലുള്ള വ്യവസ്ഥകൾ അടങ്ങിയ ആ പട്ടിക പൂർണ്ണമായി അംഗീകരിക്കാൻ കഴിയുന്നവയായിരുന്നില്ല.
സൗദി അവതരിപ്പിച്ച ആവശ്യങ്ങളിൽ പ്രധാനമായത് – അൽ ജസീറയും അനുബന്ധ ചാനലുകളും അടച്ചു പൂട്ടുക, ഖത്തറിൽ നിർമ്മാണം തുടങ്ങിയ ടർക്കിയുടെ സൈനിക താവളം നിർത്തലാക്കുക, ഇറാനുമായുള്ള നയതന്ത്രബന്ധം കുറയ്ക്കുക, ഖത്തർ നേരിട്ടു ധനസഹായം നൽകുന്ന വാർത്താ ചാനലുകൾ അടയ്ക്കുക, കൂടാതെ ഇറാനുമായുള്ള നയതന്ത്ര ബന്ധം തരം താഴ്ത്തുക, ഇറാനിലെ സൈനിക പ്രതിനിധികളെ ഖത്തറിൽ നിന്ന് പുറത്താക്കുക, സാമ്പത്തിക സഹകരണം പരിമിതപ്പെടുത്തുക എന്നിവയാണ്.
എല്ലാത്തിലും മുഖ്യമായ നിബന്ധന എന്തെന്നാൽ, സൗദി നിർദ്ദേശിച്ച ആവശ്യങ്ങളെല്ലാം നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനായി ആദ്യ വർഷം പ്രതിമാസവും രണ്ടാം വർഷം മൂന്നു മാസത്തിലൊരിക്കലും തുടർന്ന് പത്തു വർഷത്തേയ്ക്കു പ്രതി വർഷവും റിപ്പോർട്ടു സമർപ്പിക്കുക എന്നതായിരുന്നു.
അയൽ രാജ്യങ്ങളായ സൗദി അറേബ്യയിൽ നിന്നും യുഎഇയിൽ നിന്നുമാണ് ജോലികൾക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ, ഭക്ഷണ പതാർത്ഥങ്ങൾ, മരുന്ന്, പാലുൽപന്നങ്ങൾ എന്നിവ കൂടുതലായി ഖത്തർ ഇറക്കുമതി ചെയ്തിരുന്നത്. ഈ സാഹചര്യത്തിൽ, ഉപരോധത്തിലൂടെ അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ കർശന നടപടികൾ ഖത്തറിനെ അടിയന്തിര സാഹചര്യങ്ങളിലേക്ക് എത്തിച്ചു.
ഖത്തറിലെ അമീർ ഷൈഖ് തമീം ബിൻ ഹമദ് അൽ താനി ഈ അവസ്ഥയെ വളരെ ശക്തമായി നേരിട്ടു എന്നത് അയൽ രാജ്യക്കാർക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയാത്തതരത്തിൽ ആയിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഖത്തർ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രവാസികൾ അമീറിന് പൂർണ്ണ പിന്തുണ നൽകി. പ്രതിരോധ സാഹചര്യങ്ങളെ മറികടന്ന് ഇന്ത്യ, ടർക്കി മുതലായ രാജ്യങ്ങളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ ചരക്കുകളുടെ വിലയിൽ പെട്ടെന്നുണ്ടായ വർധന എല്ലാ നിവാസികളുടെയും ദൈനംദിന ജീവിത ആവശ്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കി.
ഖത്തറിനെ സ്വയം പര്യാപ്തതയുള്ള രാജ്യമാക്കി മാറ്റുന്നതിന് അമീർ സ്വീകരിച്ച ശക്തമായ തീരുമാനങ്ങളും തയ്യാറെടുപ്പുകളും പെട്ടെന്നു തന്നെ ഫലം കണ്ടുതുടങ്ങി. ഖത്തറിലെ ഓരോ താമസക്കാരും വിദേശികളടക്കം സർക്കാരിനെ പൂർണ്ണമായി പിന്തുണക്കുകയും സഹകരിക്കുകയും ചെയ്തു. സ്വദേശയെന്നൊ വിദേശിയെന്നോ ഉള്ള വ്യത്യാസങ്ങളൊന്നും ഇല്ലാതെ സർക്കാരിന്റെ കൂടെ ഖത്തർ നിവസികൾ ഒറ്റക്കെട്ടായി ഈ പ്രതികൂല സാഹചര്യത്തെ നേരിട്ടു. ഖത്തറിലെ ഒരു നിവാസിയായതിനാൽ ഈ സാഹചര്യങ്ങൾ ഞാൻ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്.
അയൽ രാജ്യങ്ങൾ ഇത്തരത്തിൽ ഒരു പ്രതിരോധം ഏർപ്പെടുത്തിയതിലെ ഉദ്ദേശം അവർ ആവശ്യപ്പെട്ട നിബന്ധനകളിൽ നിന്നു മനസ്സിലാക്കാം. എന്നാലും അതിനോടു പ്രതികരിക്കാതെ ഖത്തർ അടിയന്തിര പ്രശ്നങ്ങൾക്കുള്ള പരിഹാരവുമായി മുന്നോട്ടു നീങ്ങി. ഉചിതമായ തീരുമാനങ്ങളിലൂടെ ഖത്തർ അമീർ ഷെയ്ഖ് ബിൻ ഹമദ് അൽ താനിയുടെ മാർഗനിർദ്ദേശപ്രകാരം ഈ സാഹചര്യങ്ങൾ സർക്കാർ വേഗത്തിൽ നിയന്ത്രിച്ചു എന്നത് വളരെ പ്രശംസനീയമാണ്. ഇതിലൂടെ അതിശക്തനായ ഒരു ഭരണാധികാരി ഖത്തറിനുണ്ടെന്നു എല്ലാവർക്കും ബോധ്യമാവുകയായിരുന്നു. ഉപരോധത്തിലൂടെ രാജ്യത്തിനുണ്ടായ നഷ്ടങ്ങൾ ലാഭകരമായി മാറുന്നതാണ് പിന്നീടു കണ്ടത്.
ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാം നിയന്ത്രണത്തിലാകുമെന്ന് എതിരാളികൾ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഒമാൻ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങളും തുർക്കി, ഇന്ത്യ എന്നീ രാജ്യങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റ് അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് പൂർണ്ണ പിന്തുണ നൽകി. ഖത്തറിന്റെ ‘മെയ്ഡ് ഇൻ ഖത്തർ’എന്ന പുതിയ പദ്ധതിയിലൂടെ രാജ്യത്ത് മെറ്റീരിയലുകൾ, മെഡിസിൻ, ഡയറി ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ഉത്പാദനം ആരംഭിച്ചു. ഈ കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയിൽ ഗണ്യമായ വർദ്ധനവുണ്ടായി എന്നത് നമുക്കും നേട്ടമുണ്ടാക്കി.
ഉപരോധത്തിലൂടെ യഥാർത്ഥ ലക്ഷ്യം കൈവരിക്കാൻ കഴിയാതെ അതിന്റെ ഉപജ്ഞാതാക്കൾ ഇരുട്ടിലായിട്ടു വർഷങ്ങൾ കഴിഞ്ഞു! ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾ എന്തിനുള്ള മുന്നോടിയാണെന്ന് അറിയില്ല, വഴിയെ മനസിലാക്കാം!
ആളും അരങ്ങും ഒഴിഞ്ഞു, സംവിധായകനും വിരമിച്ചു എങ്കിലും കാണികൾ കാത്തിരിക്കുകയാണ് അടുത്ത രംഗത്തിനായി!
Reference: wikipedia.org/History_of_Qatar
ഇഗ്നേഷ്യസ് വാര്യത്ത്
December 17, 2020
December 18 – Qatar’s National Day

Qatar National Day is celebrated annually on December 18, the day is national commemoration of Qatar’s unification in 1878. The holiday was established by a 21st June 2007 Amiri decree of the then Crown Prince and Heir Apparent Sheikh Tamim bin Hamad Al Thani. December 18 was declared as a public holiday and also this is also known as Founding Day.
On 18 December 1878, Jassim bin Mohammed Al Thani succeeded his father Mohammed bin Thani as ruler of the Qatari Peninsula. He is deemed to have unified all the local tribes by combating external forces, such as the British.
Prior to the Emiri decree in June 2007, Qatar National Day was annually celebrated on 3 September, the day of Qatar’s independence. Qatar was under the British protectorate in between 1916 to 1871
Qatar declared its independence from British protectorate on 1 September 1971 and became an independent state on 3 September.
Each of us will have a unique experience to share with Qatar. We are not Qataris, we live here but there is an emotional connection between us and Qatar.
Now Qatar is our home. We love it, we accept it, we grow with it, and most importantly, and we are involved in it.
Happy National Day to you and your family.
Qatar National Day 2020 – Pictures








Ignatius Variath
ഡിസംബർ 18 – ഖത്തർ ദേശീയ ദിനം
ഖത്തർ ദേശീയ ദിനം വർഷം തോറും ഡിസംബർ 18 നാണ് ആഘോഷിക്കുന്നത്, 1878 ൽ ഖത്തറിന്റെ ഏകീകരണത്തിന്റെ ദേശീയ സ്മരണയാണ് ഈ ദിനം. 2007 ജൂൺ 21 ന് അന്നത്തെ കിരീടാവകാശിയും ഇപ്പാഴത്തെ ഭരണാധികാരിയുമായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെതായ അമീരി ഉത്തരവു പ്രകാരം ഡിസംബർ 18 പൊതു അവധി ദിനമായി പ്രഖ്യാപിച്ചു, ഇതിനെ സ്ഥാപക ദിനം എന്നും വിളിക്കുന്നു.
1878 ഡിസംബർ 18 ന് ജാസിം ബിൻ മുഹമ്മദ് അൽ താനി, പിതാവ് മുഹമ്മദ് ബിൻ താനിയുടെ പിൻഗാമിയായി ഖത്തർ ഉപദ്വീപിന്റെ ഭരണാധികാരിയായി. ബ്രിട്ടീഷുകാരെപ്പോലുള്ള ബാഹ്യശക്തികളെ നേരിടുന്നതിന് എല്ലാ പ്രാദേശിക ഗോത്രങ്ങളെയും അദ്ദേഹം ഏകീകരിച്ചു ഒരുമിച്ചു നിർത്തി.
2007 ജൂണിലെ എമിരി ഉത്തരവിന് മുമ്പ് ഖത്തർ സ്വാതന്ത്ര്യദിനമായ സെപ്റ്റംബർ 3 നാണ് ഖത്തർ ദേശീയ ദിനം ആഘോഷിച്ചിരുന്നത്.
ഓട്ടോമാൻ ഭരണകാലത്തത്തുടർന്ന് 1916 നും 1871 നും ഇടയിൽ ഖത്തർ ബ്രിട്ടീഷ് സംരക്ഷണത്തിന്റെ കീഴിലായിരുന്നു. 1971 സെപ്റ്റംബർ 1 ന് ബ്രിട്ടീഷ് ഭരണാധിപത്യത്തിൽ നിന്ന് ഖത്തർ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സെപ്റ്റംബർ 3 ന് ഒരു സ്വതന്ത്ര രാജ്യമായി മാറുകയും ചെയ്തു.
നമ്മിൽ ഓരോരുത്തർക്കും ഖത്തറുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക അനുഭവം പങ്കിടാനുണ്ടാവും. നമ്മൾ ഖത്തറിയല്ല, ഇവിടുത്തെ താമസക്കാരാണ് പക്ഷെ നമ്മളും ഖത്തറും തമ്മിൽ ഒരു വൈകാരിക ബന്ധം നിലനിൽക്കുന്നുണ്ട്.
ഇപ്പോൾ ഖത്തർ നമ്മുടെ വീടാണ്. നമ്മൾ ഇത് ഇഷ്ടപ്പെടുന്നു, നമ്മൾ അത് സ്വീകരിക്കുന്നു, അതിനൊപ്പം വളരുന്നു, ഏറ്റവും പ്രധാനമായി, നമ്മൾ ഇതിൽ ഉൾപ്പെടുന്നു.
നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷകരമായ ദേശീയ ദിനാശംസകൾ.
ഇഗ്നേഷ്യസ് വാര്യത്ത്
December 2, 2020
2020 തിരഞ്ഞെടുപ്പ് – ഭരണം ആർക്കായിരിക്കും?
വളരെ രസകരമായൊരു കാര്യം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നമ്മുടെയെല്ലാം ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവാം. 2020 നവംബർ 29 ലെ ദീപിക “ഇ-പേപ്പർ” ഒരു പോസ്റ്റർ പ്രസിദ്ധീകരിച്ചു. “കൺഫ്യൂഷൻ തീർക്കണമേ…” എന്നായിരുന്നു തലക്കെട്ട്. വായിച്ചപ്പോൾ ശരിക്കും ആശയക്കുഴപ്പത്തിലായി, അത് പരിഹരിക്കുക അതൃവശൃമാണെന്നും തോന്നി.
എറണാകുളത്തു കിഴക്കമ്പലത്തെ ഏഴാം നമ്പർ വാർഡിൽ മൽസരിക്കുന്ന അമ്മിണി രാഘവൻ എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെ “എൽ ഡി എഫ്”, “യു ഡിഎഫ്” തുടങ്ങിയ രണ്ട് പ്രധാന പാർട്ടികളും ഒരുപോലെ അവരുടെ സ്ഥാനാർത്ഥിയായി പിന്തുണ നൽകുന്നു. ഇതു വെളിപ്പെടുത്തി ഇരുകൂട്ടരും പോസ്റ്ററുകളും പുറത്തിറക്കിയട്ടുണ്ട്. ഈ രണ്ടു പോസ്റ്ററുകളും ഉൾപ്പെടുത്തിയാണ് ദീപിക വാർത്ത നൽകിയിരിക്കന്നത്.
ഇത് അസാധാരണമായ കാര്യമാണ് കാരണം ആർക്കും ഇത്തരത്തിൽ ഒരു സഖ്യം സങ്കൽപിക്കാനായിട്ടില്ല. നിലവിലെ ഭരണ കക്ഷിയായ “ട്വൻറ്റി ട്വൻറ്റി”യെ തോൽപ്പിക്കാൻ നിതൃ ശത്രുക്കകളായ രണ്ട് പ്രഗൽഭ കക്ഷികൾ ഒരു സ്വതന്ത്രനെ പിന്തുണയ്ക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത് “ട്വൻറ്റി ട്വൻറ്റി”യുടെ സ്ഥാനാർത്ഥിയ്ക്കുള്ള സ്വാധീനമാണ്. അതിനെ തകർക്കാൻ ഒരു പ്രഗൽഭ കക്ഷികൾക്കും കഴിയില്ലയെന്നതാണ്.
ഇവിടെ മറ്റൊരു കാരൃം ഓർമ്മിക്കേണ്ടത് “ട്വൻറ്റി ട്വൻറ്റി” എന്ന പ്രസ്ഥാനവും അവരുടെ പ്രവർത്തനവും ആ പഞ്ചായത്തിലെ ജനങ്ങൾക്ക് എത്രമാത്രം ഹിതകരമായിട്ടുണ്ട് എന്നതാണ്. സാധാരണക്കാർക്ക് എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഇവിടെ ആരും ചിന്തിക്കുന്നില്ല. ജനങ്ങളുടെയെല്ലാം മനസും മനഃസ്സാക്ഷിയും രാഷ്ട്രീയക്കാർ എന്നേ വീതിച്ചെടുത്തതാണ്. പക്ഷേ അഞ്ചു വർഷം മുൻപ് കിഴക്കമ്പലം പഞ്ചായത്ത് അവരുടെ മുൻ ധാരണകളെല്ലാം തെറ്റിച്ചു. അത് ഇനിയും ഈ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കുക മാത്രമാണ് ഇവരുടെ ലക്ഷൃം അല്ലാതെ ജനനന്മയല്ല എന്നത് ആർക്കും തിരിച്ചറിയാം. അല്ലായെങ്കിൽ നേരിട്ടു നിന്ന് മൽസരിച്ച് ജനഹിതത്തെ നേരിടുമായിരുന്നു.
ഒരു പ്രബലനോട് അനാവശ്യമായി എതിരിട്ട് തങ്ങൾ സ്വയം ദുർബലരാണെന്ന് സ്ഥാപിക്കാതിരിക്കുകയാണ് നല്ലതെന്നു ഇവർക്കു തോന്നിരിക്കാം!
രാഷ്ട്രീയ പാർട്ടികൾക്കെല്ലാം അടിസ്ഥാനപരമായി വ്യത്യാസങ്ങൾ ഒന്നുമില്ലയെന്ന് ഇവിടെ തെളിയിച്ചിരിക്കുന്നു. പരസ്യമായി എതിർപ്പുകളോ തർക്കങ്ങളൊ ഉണ്ടെങ്കിൽ അത് മാർഗ്ഗത്തിൽ മാത്രമാണ്. പ്രത്യയശാസ്ത്രപരമായി ഇവർ തമ്മിൽ വ്യത്യാസങ്ങൾ ഒന്നുമില്ലെന്ന് കിഴക്കമ്പലം പഞ്ചായത്തിലെ സഖ്യം കാണിച്ചു തന്നിരിക്കുന്നു.
ഇപ്പോൾ രാഷ്ട്രീയവും ഒരു കോർപറേറ്റ് ബിസിനസ്സ് തന്നെയാണ്. കോർപ്പറേറ്റ് രംഗത്ത് ഒരു ബിസിനസ്സ് വലുതാക്കുന്നതിനൊ മറ്റ് സമാന ബിസിനസ്സുകാരെ നിർവീര്യമാക്കുന്നതിനൊ സംയുക്ത സംരംഭങ്ങൾ ഉണ്ടാക്കാറുണ്ട്. ഈ അവസരത്തിൽ ആരും തന്നെ ഉപഭോക്താക്കളുടെ ആവശ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല ലക്ഷ്യം മാത്രമാണ് പ്രധാനം.
ഇവിടേയും സംഭവിച്ചത് അതു തന്നെയാണ്, പൊതുജനങ്ങൾക്ക് നല്ലത് എന്താണെന്ന് അവർ ചിന്തിച്ചിട്ടില്ല ലക്ഷ്യം മാത്രമായിരുന്നു – നിലവിലുള്ള ഭരണം തകർക്കുക!
കഴിഞ്ഞ അഞ്ചുവർഷമായി, “ട്വൻറ്റി ട്വൻറ്റി” സംഘടന കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നു, ജനങ്ങളോടുള്ള അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് വിശദീകരിക്കണത്തിൻറ്റെ ആവശ്യമില്ല നേരിൽ കണ്ടറിയാം!
മേൽപ്പറഞ്ഞ സഖ്യത്തിലൂടെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസമില്ലെന്നും അവർക്ക് എപ്പോൾ വേണമെങ്കിലും ഒരുമിച്ച് ചേരാമെന്നും നമുക്ക് മനസ്സിലായി.
രാജ്യം ഭരിക്കാനും സ്വാർത്ഥതയില്ലാതെ പൊതുജനങ്ങൾക്ക് വേണ്ടി നിലകൊള്ളാനും ഒരു നേതാവിന്റെ കീഴിൽ മഹത്തായ സഖ്യം ഉണ്ടാക്കി എല്ലാവരും ചേർന്ന് ഒരു പാർട്ടി സൃഷ്ടിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?
യഥാർത്ഥ വസ്തുതയെക്കുറിച്ച് മനസ്സിലാക്കിയിട്ട് ആരാണ് നമ്മെ ഭരിക്കേണ്ടതെന്നു ചിന്തിക്കുന്നതിനുള്ള സമയം വളരെ വൈകിയിരിക്കുന്നു.
ഇഗ്നേഷ്യസ് വാര്യത്ത്